പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാന അലോട്ട്മെന്റ് ഇന്ന്

plus-two

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഏകജാലക രീതിയിലുള്ള അവസാന അലോട്ട്മെന്റ് ഇന്ന്. താത്കാലിത പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല.

അലോട്ട്മെന്റ് ലിസ്റ്റില്‍ പേരുള്ളവര്‍ ജൂണ്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പായി സ്ഥിരപ്രവേശനം നേടണം. വിശദാംശങ്ങള്‍ക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.

നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂണ്‍ 12 മുതല്‍ അപേക്ഷ നല്‍കാം.

Top