പ്ലസ് വണ്‍ സീറ്റ് ക്ഷാമം; സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ ശിവന്‍കുട്ടിക്ക് വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് വിമര്‍ശനം. പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വിമര്‍ശനം. ചൊവ്വാഴ്ച ചേര്‍ന്ന സിപിഐഎം നിയമസഭാ കക്ഷി യോഗത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Top