പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വോള്‍വോ ഒരുങ്ങുന്നു. ‘വോള്‍വോ നിരയിലെ എക്‌സ്.സി. 90’ യാണ് പ്ലഗ് ഇന്‍ ഹൈബ്രിഡില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മോഡല്‍.

ബെംഗളൂരുവിലെ നിര്‍മാണ ശാലയിലായിരിക്കും ഈ എക്‌സ്.സി 90 പ്രാദേശികമായി നിര്‍മിക്കുക. എക്‌സ്.സി.90നു പുറമെ പ്ലഗ് ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട നിരവധി മോഡലുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യാനുള്ള നീക്കം, ഭാവിയില്‍ വൈദ്യുതീകരണത്തിന് തങ്ങള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നതിന് തെളിവാണെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു. 2019ല്‍ വാഹനം വിപണിയിലെത്തും.

Top