ദയവായി മെട്രോയെ വിട്ടേക്ക് ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ; സലീം കുമാര്‍

കൊച്ചി: ട്രെയിനിലും കെ.എസ്.ആര്‍.ടി.സിയിലും ബസിലുമെല്ലാം കമ്പി കൊണ്ടും പേന കൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരോടായി നടന്‍ സലീം കുമാര്‍ പറയുന്നു ദയവായി മെട്രോയെ വിട്ടേക്ക് ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം അടുത്തിരിക്കെ ഫേസ്ബുക്കിലൂടെയാണ് താരം സ്‌നേഹപൂര്‍വ്വം മെട്രോയ്ക്കായി അഭ്യര്‍ത്ഥിച്ചത്.

ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല അഴിയും എണ്ണാം. അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയിനിലെയും നിരീക്ഷണ സംവിധാനം. അതുകൊണ്ട് അത്തരക്കാരോട് ആദ്യ അഭ്യര്‍ത്ഥന, ദയവായി മെട്രോയെ വിട്ടേക്ക് ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന്‌ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്ന് നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ. കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാകെമെന്നും അദ്ദേഹം വ്യക്തമാക്കി.

Top