രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

supreame court

ന്യൂഡല്‍ഹി രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

‘ഇന്ത്യ’ എന്ന പേര് കൊളോണിയല്‍ കാലഘട്ടത്തിലെ ‘ഹാങ് ഓവര്‍’ ഉള്ളതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ രാജ്യത്തിന്റെ സംസ്‌കാരം പേരില്‍ ഇല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ നഗരങ്ങള്‍ പലതും പേരുമാറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്ന പേരും മാറ്റണമെന്നും ആവശ്യപ്പെട്ടു.

Top