തുടരന്വേഷണം റദ്ദാക്കണം; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വാദം കേള്‍ക്കുക. കേസില്‍ ഹര്‍ജിക്കെതിരായ നടിയുടെ വാദങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു.

തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ തുടര്‍ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നില്‍ക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

 

 

Top