മുത്തലാഖ്: സമസ്ത കേരള ജം ഇയത്തുല്‍ ഉലമയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മുത്തലാഖിന്റെ പേരില്‍ ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ വിവാഹബന്ധം കൂടുതല്‍ വഷളാകുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വിവാഹമോചനത്തിന്റെ പേരില്‍ മുസ്ലീം മതത്തില്‍പ്പെട്ടവരെ മാത്രം കുറ്റക്കാര്‍ ആക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചത് . മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമാക്കുന്നതാണ് നിയമം. മുത്തലാഖ് ചെല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്.

Top