ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: ജസ്റ്റിസ് എന്‍വി രമണയ്‌ക്കെതിരെയുള്ള പരാതി പരസ്യപ്പെടുത്തിയത് ചൂണ്ടികാട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ആന്ധ്രപ്രദേശില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന്
ആന്ധ്രപ്രദേശ് ഹൈക്കോടതി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ജി. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണയ്ക്ക് അടുത്ത ബന്ധമെന്നും ജഗന്‍ മോഹന്‍ ആരോപിച്ചു. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍വി രമണ.

Top