ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയില്‍

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളായ എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവും ഹൈക്കോടതിയില്‍.ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ശമ്പളം ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇത്തരമൊരു ഓര്‍ഡിനന്‍സിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ തടയാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് കോടതി സ്റ്റേ ചെയ്തത്.

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതാണ് ഓര്‍ഡിനന്‍സ്.

25 ശതമാനം വരെ ശമ്പളം പിടക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ആറ് ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്ന് ആറു മാസം കഴിഞ്ഞ് അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.

Top