കോവിഡ്-19നു ശേഷം ക്രിക്കറ്റ് കളത്തിൽ വലിയ മാറ്റങ്ങൾ

cricket

ദുബായ്: കോവിഡിനു ശേഷം ക്രിക്കറ്റ് കളിക്കളത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഐ.സി.സി. മത്സരത്തിനിടയില്‍ കളിക്കാര്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് സണ്‍ഗ്ലാസും തൊപ്പിയും തൂവാലയും കൈമാറാന്‍ പാടില്ലെന്ന പുതിയ മാര്‍ഗ നിര്‍ദേശമാണ് ഐ.സി.സി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സാധാരാണയായി ബൗളിങ്ങ് തുടങ്ങുന്നതിന് മുമ്പ് ബൗളര്‍മാര്‍ അമ്പയര്‍മാര്‍ക്ക് തൊപ്പിയും സണ്‍ഗ്ലാസും സൂക്ഷിക്കാന്‍ കൊടുക്കാറുണ്ട് ഇനിയുള്ള മത്സരങ്ങളില്‍ ഇത് അനുവദിക്കില്ലെന്നും കൂടാതെ ഈ സാധനങ്ങളൊന്നും സഹതാരങ്ങളെ ഏല്‍പിക്കാന്‍ അനുവദിക്കില്ലെന്നും ഐ.സി.സി പറയുന്നു.

അതേസമയം, പരിശീലനത്തിനിടയില്‍ ഇടവേളകള്‍ അനുവദിക്കില്ലെന്നും ഐ.സി.സി വ്യക്തമാക്കുന്നു. സാധാരണയായി ടോയ്‌ലറ്റില്‍ പോകാനാണ് താരങ്ങള്‍ ഇടവേളയെടുക്കാറുള്ളത്. അതോടൊപ്പം മത്സരത്തിന് മുമ്പും ശേഷവും ഡ്രസ്സിങ് റൂമില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്നും ഐ.സി.സി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്തില്‍ ഉമിനീര്‍ തേക്കുന്നത് നേരത്തെ ഐ.സി.സി വിലക്കിയിരുന്നു.

Top