ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് പരിക്ക്

 

ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് പരിക്ക്

ഡല്‍ഹി: ഏകദിന ലോകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ടീമുകള്‍ക്ക് ആശങ്കയായി പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നു. ഏഷ്യാ കപ്പിനിടെ ഇന്ത്യയുടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരുന്നു. അക്‌സറിന്റെ സാന്നിധ്യം സംശയിക്കുന്നതോടെ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇം?ഗ്ലണ്ടിന്റെ ജേസണ്‍ റോയിയാണ് പരിക്കിനെ തുടര്‍ന്ന് പുറത്തായ മറ്റൊരു താരം. പിന്നാലെ സമീപകാലത്ത് അത്ര മികച്ച റെക്കോര്‍ഡില്ലാത്ത ഹാരി ബ്രൂക്കിനെ ഇം?ഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ശ്രീലങ്കയ്ക്കും താരങ്ങളുടെ പരിക്കില്‍ ആശങ്കയുണ്ട്. മഹേഷ് തീക്ഷണ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാനാവാതെ പുറത്തായിരുന്നു. വസീന്ദു ഹ?സരങ്ക, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക എന്നിവരുടെ കാര്യത്തിലും ശ്രീലങ്കയ്ക്ക് ആശങ്കയുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തമിം ഇക്ബാല്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ബം?ഗ്ലാദേശ്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, എബാഡോട്ട് ഹൊസൈന്‍ എന്നിവരാണ് ബം?ഗ്ലാദേശിന് ആശങ്ക ഉണ്ടാകുന്ന മറ്റ് താരങ്ങള്‍.

ന്യൂസിലന്‍ഡിന് നഷ്ടമായത് പേസര്‍ ടിം സൗത്തിയെയാണ്. ഓസ്‌ട്രേലിയന്‍ നിരയില്‍ ട്രാവിസ് ഹെഡിന്റെ സാന്നിധ്യം ഇനിയും ഉറപ്പായിട്ടില്ല. മാര്‍നസ് ലബുഷെയ്‌നെ പകരമായി പരി?ഗണിക്കുന്നുണ്ട്. പേസര്‍മാരായ സിസന്ദ മഗലയ്ക്കും ആന്റിച് നോര്‍ജെയ്ക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്താന്‍ താരങ്ങളും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നസീം ഷായ്ക്ക് പുറമെ ഹാരിസ് റൗഫ്, ആ?ഗ സല്‍മാന്‍, ഇമാം ഉള്‍ ഹഖ് എന്നിവരും പരിക്കിന്റെ സംശയത്തിലാണ്.

 

 

Top