പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു

പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജ് ആണ് സച്ചിന്റെ വധു. വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അന്നാ ബെന്‍,അനാര്‍ക്കലി മരക്കാര്‍, വിശാഖ് നായര്‍, റോഷന്‍മാത്യു, തോമസ് മാത്യു സംവിധായകന്‍ ഗണേഷ് രാജും ചടങ്ങില്‍ പങ്കെടുത്തു.

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് സച്ചിന്‍ പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. അതിനുശേഷം വിനിത് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി..എന്ന ഗാനവും തട്ടത്തിന്‍ മറയത്തെ പെണ്ണേ എന്ന ഗാനവുമാണ് സച്ചിന് പിന്നണി ഗാനരംഗത്ത് ഒരു ബ്രേക്ക് നല്‍കിയത്.

പിന്നീട് നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സച്ചിന്‍ പിന്നണി പാടിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ആനന്ദം എന്ന ചിത്രത്തില്‍ സംഗീത സംവിധായകന്റെ വേഷവും സച്ചിന്‍ അണിഞ്ഞു.

Top