അച്ഛനായ സന്തോഷം പങ്കുവെച്ച് പിന്നണി ഗായകന്‍ നജീം അര്‍ഷാദ്

പിന്നണി ഗായകന്‍ നജീം അര്‍ഷാദിന് കുഞ്ഞ് പിറന്നു. താന്‍ അച്ഛാനായ സന്തോഷം ഫേസ്ബുക്കിലൂടെയാണ് നജീം ആരാധകരുമായി പങ്കുവെച്ചത്. നജീം-തസ്നി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞാണ് പിറന്നത്.

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗായകാനായി മാറിയ താരമാണ് നജീം അര്‍ഷാദ്. മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്സിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തുന്നത്.

കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, കുരുക്ഷേത്ര, ചെമ്പട, ഡോക്ടര്‍ ലവ്, ദൃശ്യം, വിക്രമാദിത്യന്‍, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി സിനിമകളില്‍ നജീം പിന്നണി ഗായകന്‍ ആയിട്ടുണ്ട്‌.

Top