ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

കൊച്ചി: പ്ലേസ്റ്റോറിലെ ആപ്പുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. പ്ലേസ്റ്റോറില്‍ ഉള്ള ചില ആപ്പുകള്‍ അതീവ അപകടകാരികളാണെന്നാണ് ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പ്. ഐസോഫ്റ്റ് വികസിപ്പിച്ച മൂന്ന് ആപ്പുകളായ അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്‌നിഫൈയിങ് ഗ്ലാസ് ആപ്പിലും ലിസോട്ട്മിറ്റിസ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്ത രണ്ട് മാഗ്‌നിഫൈയര്‍, സൂപ്പര്‍ ബ്രൈറ്റ് ഫ്‌ലാഷ് ലൈറ്റ്, പമ്പ് ആപ്പ് വികസിപ്പിച്ച മാഗ്‌നിഫൈയിങ് ഗ്ലാസ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്‌ലാഷ് ലൈറ്റ് എന്നിവയാണ് ഉപദ്രവകാരികള്‍.

ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആപ്പുകള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടന്ന്‌ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ഈ ആപ്പുകള്‍ സ്മാര്‍ട്ട് ഗാഡ്ജറ്റിന്റെ വേഗത കുറയ്ക്കുമെന്നും നിരവധി പരസ്യങ്ങള്‍ കാണിക്കുന്നതിനു വേണ്ടി അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാല്‍വെയര്‍ പിന്തുണക്കുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ഗൂഗിള്‍ വന്‍ പദ്ധതി നടപ്പാക്കുകയാണിപ്പോള്‍. ഈ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ആപ്പുകളെ ഒഴിവാക്കിയിരിക്കുന്നത്.

Top