ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതിയ സംവിധാനവുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍. ഇതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്ഡേറ്റ് ചെയ്യുമ്പോഴുമുള്ള ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമായിരിക്കുകയാണ്.
ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യുന്നതു വഴി ഉപയോക്താക്കള്‍ ഡൗണ്‍ലോഡിങ്ങിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരില്ല. നിലവില്‍ പരീക്ഷണാര്‍ത്ഥമാണ് ഈ സംവിധാനം ആവിഷ്കരിക്കുന്നത്. പരീക്ഷണ ഘട്ടം വിജയകരമാകുന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമായിത്തുടങ്ങും.