പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന: വിശദീകരണവുമായി ഇന്ത്യൻ റെയില്‍വേ

മുംബൈ: ടിക്കറ്റ് വർധന താത്കാലികമാണെന്നും കൊവിഡ് പശ്ചാതലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാ​ഗമാണെന്നും റെയിൽവേയുടെ വിശദീകരണം. ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച സാഹചര്യത്തിലാണ് റെയിൽവേ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മുപ്പത് രൂപ മുതൽ അൻപത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വർധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് വില വര്‍ധനയെന്ന് റെയിൽവേ നെരത്തെ അറിയിച്ചിരുന്നു. ആഘോഷവേള കളിലും വില വർധിപ്പിക്കാറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, ദാദര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്.

Top