ഇവരാണ് ആ ദൈവിക ശബ്ദത്തിന് ഉടമ; ഇപ്പോള്‍ കൈനിറയെ അവസരങ്ങളും

ശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് പാടിയ ആ ശബ്ദമാധുര്യത്തെ ആരും മറന്നു കാണില്ല. പാട്ടിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. പിന്നീട് സോഷ്യല്‍ മീഡിയ ഈ പാട്ടുകാരിയുടെ പുറകെയായിരുന്നു. അവസാനം ആ ദൈവിക ശബ്ദത്തിനുടമയെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ആളുകള്‍.. കണ്ടെത്തുക മാത്രമല്ല അവര്‍ക്ക് വമ്പന്‍ മേക്കോവര്‍ നല്‍കുകയും ചെയ്തു. രാണു മൊണ്ടാല്‍ എന്നാണ് ഈ സ്ത്രീയുടെ പേര്.. ഇവരുടെ മേക്കോവര്‍ ചിത്രങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്.

ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്കിപ്പോള്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറയുന്നു. ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്പോണ്‍സര്‍ ചെയ്തത്. അതുപോലെ മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും ഈ സ്‌പോണ്‍സര്‍മാര്‍ വഹിക്കും.

Top