പ്ലാസ്റ്റിക്കിനെതിരെ പോരാടൂ; ആഘ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്ലാസ്റ്റിക്കിനെതിരെ പോരാടാന്‍ ആഘ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്ലാസ്റ്റിക്കിനെതിരെ സന്ധിയില്ലാ സമരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കര്‍മപദ്ധതിയ്ക്ക് തുടക്കമിടും. ജനങ്ങള്‍ ക്യാംപയിനില്‍ അണിചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമാദി അഭ്യര്‍ത്ഥിച്ചു.

സ്ത്രീ ശാക്തീകരണം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം. ദീപാവലി ‘ഭാരത് കി ലക്ഷ്മി’ ദിനമായി കൊണ്ടാടണം. അന്ന് പെണ്‍മക്കളുടെ നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണമെന്നും മോദി ആഹ്വാനം ചെയ്തു. തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്ന രാജ്യത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് ആശംസകള്‍ നേര്‍ന്ന നരേന്ദ്രമോദി, ചലച്ചിത്ര മേഖലക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ എടുത്ത് പറഞ്ഞു.

വിനോദ സഞ്ചാര മേഖല വളരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നി പറഞ്ഞു. ജനങ്ങള്‍ കുറഞ്ഞപക്ഷം പതിനഞ്ച് വിനോദ സഞ്ചാര മേഖലകളെങ്കിലും സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Top