കണ്ടു പഠിക്കാം തെലുങ്കാനയെ; പ്ലാസ്റ്റിക്ക് ഉപയോഗം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

ഹൈദരാബാദ്: പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാന്‍ തെലുങ്കാന സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍, പ്ലാസ്റ്റിക്, ടെട്രാ ബോട്ടിലുകള്‍, സ്‌ട്രോ, പ്ലാസ്റ്റിക് ടീ കപ്പുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, എന്നിവ ഉപയോഗിക്കരുതെന്ന് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ നിര്‍ദേശം നല്‍കി.

plastic

മുനിസിപ്പല്‍ ഭരണകൂടം, നഗരവികസന മന്ത്രി കെ.ടി. രാമറാവു അദ്ദേഹത്തിന്റെ ഓഫീസില്‍ പൂര്‍ണമായും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിക്കുകയും സ്റ്റീല്‍ കൊണ്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചതും ഉദാഹരണമായി പറഞ്ഞു കൊണ്ടാണ് അരവിന്ദ് കുമാര്‍ നിര്‍ദേശം നല്‍കിയത്.

plaa

2016 മുനിസിപ്പല്‍ ഖര മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങളിലെ നിര്‍ദ്ദേശം അനുസരിച്ച് 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഒരു പോലെ ദോഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ ഇത്തരം നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്ത പക്ഷം ഭൂമിയുടെ അവസ്ഥ ദാരുണമാകുമെന്നതില്‍ സംശയമില്ല.

Top