പ്ലാസ്റ്റിക് വിമുക്ത നഗരം ലക്ഷ്യം ; മഹാരാഷ്ട്രയില്‍ ആവിഷ്‌കരിച്ച പദ്ധതി വിജയമോ

മഹാരാഷ്ട്ര: പ്ലാസ്റ്റിക് വിമുക്ത നഗരമെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയില്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ട് നാളുകളായിരിക്കെ പദ്ധതി വിജയത്തിലേക്ക്. 2018 മാര്‍ച്ച് 23 മുതലായിരുന്നു ഇത്തരത്തിലൊരു തുടക്കം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ, പ്രാദേശിക ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ മുന്‍ കൈയ്യെടുത്ത് നടപ്പാക്കിയത്.

മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക്, തെര്‍മോ പ്രൊഡക്റ്റുകളുടെ ഉത്പാദനം, ഉപയോഗം, വില്‍പ്പന, എന്നിവ തടയുകയെന്ന ലക്ഷ്യം ,മുന്നോട്ട് വെച്ച അധികൃതര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു ഇത്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈ നിയമം നിയന്ത്രിക്കുന്നതും പാലിക്കുന്നതും ഉറപ്പ് വരുത്തുവാന്‍ ടൂറിസം പൊലീസ് അല്ലെങ്കില്‍ മഹാരാഷ്ട്ര ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് ഉത്തരവാദിത്തം നല്‍കിയതുള്‍പ്പെടെ മികച്ച രീതിയില്‍ തന്നെയാണ് ഇത്തരത്തിലൊരു പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പകരമായി, നശിപ്പിച്ചു കളയാന്‍ സാധിക്കുന്ന തരത്തിലുള്ള ബൗള്‍, കപ്പുകള്‍, പ്ലേറ്റ്‌സ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍സ്, കണ്ടെയ്‌നറുകള്‍ തുടങ്ങിയവ ഉപയോഗത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരുന്നുകള്‍ പായ്ക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവറുകള്‍ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍ എന്തു കൊണ്ട് ഇത്തരത്തില്‍ ഒരു പദ്ധതി സാംസ്‌കാരിക സമ്പന്നതയിലും, അക്ഷരവിദ്യാഭ്യസത്തിലും മുന്നിട്ട് നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സാധ്യമാകുന്നില്ല. വൃത്തിയിലും വെടുപ്പിലും എന്നും മുന്നില്‍ തന്നെ എന്നു അഭിമാനിക്കുന്ന മലയാളികള്‍ക്ക് എന്തു കൊണ്ട് മനുഷ്യര്‍ക്കും പ്രകൃതിയ്ക്കും ഒരു പോലെ ഹാനികരമാകുന്ന പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങളെ മറന്ന് ജീവിക്കുവാന്‍ സാധിക്കുന്നില്ല.

Top