കമ്മീഷണര്‍ക്ക് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ പൂച്ചെണ്ട്; ഉദ്യോഗസ്ഥന് 5,000 രൂപ പിഴ

മുംബൈ: പുതിയ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു പൂച്ചെണ്ട് സമ്മാനിച്ചതിന്‌ ഉദ്യോഗസ്ഥന് 5,000 രൂപ പിഴ നല്‍കി കമ്മീഷണര്‍. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കെ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് പൂച്ചെണ്ട് സമ്മാനിച്ചതിനെതിരെയാണ് കമ്മീഷണര്‍ പിഴ നല്‍കിയത്. മറാഠ്വാഡ മേഖലയിലെ ഔറംഗബാദിലാണ് സംഭവം നടന്നത്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ അസ്തിക് കുമാര്‍ പാണ്ഡെയ് ആണ് പുതുതായി ചുമതലയേറ്റ കമ്മീഷണര്‍. പ്ലാസ്റ്റിക് സഞ്ചികള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, മറ്റു ഡിസ്‌പോസബിള്‍ സാമഗ്രികള്‍ എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.

Top