ചൊവ്വയില്‍ ആദ്യ കുലുക്കം രേഖപ്പെടുത്തി നാസ

വാഷിങ്ടണ്‍: ആദ്യമായി ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തി നാസ.നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡറാണ് ചൊവ്വാകുലുക്കം രേഖപ്പെടുത്തിയത്. ഏപ്രില്‍ ആറിനാണ് കുലുക്കം റെക്കോഡ് ചെയ്തത്. ലാന്‍ഡേഴ്‌സ് സീസ്മിക് എക്‌സിപിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചറാണ് കുലുക്കം റെക്കോഡ് ചെയ്തത്.

ചൊവ്വയില്‍ കുലുക്കം രേഖപ്പെടുത്തിയത് മൂലം ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ ഇത് കൂടുതല്‍ സഹായകരമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മാര്‍ച്ച് 14, ഏപ്രില്‍ 10, 11 തീയതികളിലും തീവ്രത കുറഞ്ഞ കുലുക്കങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രസംഘം ഇത് സ്ഥിതീകരിച്ചിരുന്നില്ല.

ഈ ദിവസങ്ങില്‍ ചൊവ്വയില്‍ ഉണ്ടായത് കുലുക്കമാണോ അതോ കാറ്റ് ശക്തിയില്‍ വീശിയതാണോ എന്ന് ശാസ്ത്ര സംഘം പരിശോധിക്കുന്നുണ്ട്. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ 2024ല്‍ ആരംഭിക്കും.

Top