Plane with 21 on board goes missing in Nepal

കാഠ്മണ്ഡു: നേപ്പാളില്‍ 21 യാത്രക്കാര്‍ കയറിയ ചെറുവിമാനം കാണാതായി. ടാര എയര്‍ പാസഞ്ചര്‍ വിമാനമാണ് നേപ്പാള്‍ മലനിരകളില്‍ വച്ച് കാണാതായത്. രണ്ടു വിദേശസഞ്ചാരികളും രണ്ടു കുട്ടികളുമടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടൊണ് വിമാനം പെഖ്‌റയില്‍ നിന്ന് പറന്നുയര്‍ന്നത്.

വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും നേപ്പാള്‍ വ്യോമസേന വക്താവ് അറിയിച്ചു.

Top