അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഫ്‌ലൈബ് എയര്‍ലൈന്‍ വിമാനം

ലണ്ടന്‍: അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഫ്‌ലൈബ് എയര്‍ലൈന്‍ വിമാനം. നേര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നിന്ന് ഗ്ലാസ്‌ഗോവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഓട്ടോപൈലറ്റ് മോഡില്‍ 44 യാത്രക്കാരുമായി പറന്ന വിമാനം 18 സെക്കന്‍ഡില്‍ 500 അടി താഴേക്കാണ് പതിച്ചത്. ഉടനെ കോക്പിറ്റില്‍ അപായമണി മുഴങ്ങിയതോടെ പൈലറ്റുമാര്‍ കൃത്യസമയത്ത് ഇടപെട്ട് വിമാനം ഉയര്‍ത്തുകയായിരുന്നു. ഓട്ടോപൈലറ്റ് സംവിധാനത്തില്‍ പൂജ്യം അടി ഉയരമെന്ന് തെറ്റായി ക്രമീകരിച്ചതായിരുന്നു കാരണം.

ജനുവരി 11ന് നടന്ന സംഭവം വിമാനാപകടങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെയാണു പുറംലോകം അറിഞ്ഞത്.

Top