ചക്രങ്ങളില്ലാതെ വിമാനം ലാന്റ് ചെയ്തു; സാഹസികമായി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് പൈലറ്റ്

നേയ്പിഡോ:മുന്‍ ചക്രങ്ങളില്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് പൈലറ്റ്. മ്യാന്‍മാറിലെ മാണ്ടാല വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 89 യാത്രക്കാരുമായി എയര്‍പോട്ടിലെത്തിയ വിമാനം മിയാത് മോയ് ഓങ് എന്ന പൈലറ്റ് സാഹസികമായി നിലത്തിറക്കുകയായിരുന്നു.

യാങ്കോണില്‍ നിന്ന് മാണ്ടയിലേക്ക് വന്ന മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനം ലാന്റ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ വികസിപ്പിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് രണ്ടു തവണ വീണ്ടും പറന്നുയര്‍ന്ന് വലംവെച്ച് ചക്രം വിന്യസിപ്പിക്കാന്‍ പൈലറ്റ് ശ്രമിച്ചുവെങ്കിലും ശ്രമം ഫലം കണ്ടില്ല. ശേഷം മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്നെ ലാന്റ് ചെയ്യിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചക്രങ്ങളില്ലാതെ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം വിമാനത്തിന്റെ ഭാരം കുറക്കുന്നതിനു വേണ്ടി ഇന്ധനം കത്തിച്ചു. വിമാനത്തിന്റെ മുന്‍ ഭാഗം നിലത്ത് തട്ടുന്നതിന് മുമ്പായി പിന്‍ ചക്രങ്ങള്‍ നിലത്തിറക്കി. അല്പസമയം വിമാനം തെന്നിനീങ്ങിയെങ്കിലും ഉടന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

Top