നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു. വിമാനത്തിൽ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

ബംഗ്ലാദേശിന്റെ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്.
kathmandu-plane-crash_650x400_71520850308

വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു. 76 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Top