ഹോണ്ടുറാസില്‍ വിമാനം ഇടിച്ചു തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

PLANE-CRASH

ടെഗുസിഗല്‍പ: ഹോണ്ടുറാസില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ നിന്ന് യാത്രക്കാരെല്ലാം അത്ഭുതകരമായാണ് രക്ഷപെട്ടത്. ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നും ഹോണ്ടുറാസിലേക്കു വന്ന സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗല്‍പയിലെ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം നടന്നത്. വിമാനത്തില്‍ ഒമ്പതുപേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top