വിമാന ജീവനക്കാരിയോട് മോശമായി പെരുമാറിയ വസ്ത്രവ്യാപാരിക്കെതിരെ കേസ്

aerololot

ന്യൂഡല്‍ഹി: വിമാന ജീവനക്കാരിയോട് മോശമായി പെരുമാറിയ വ്യാപരിക്കെതിരെ കേസെടുത്തു. ബുധനാഴ്ച റഷ്യയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. റഷ്യയില്‍ വസ്ത്രവ്യാപാരം നടത്തുന്ന രാം കിഷനെതിരെയാണ് കേസെടുത്തത്.

റഷ്യന്‍ എയര്‍ലൈന്‍സിന്റെ എയറോഫ്‌ലോട്ട് വിമാനത്തിലെ ജീവനക്കാരിയോടാണ് മോശമായി പെരുമാറിയത്. വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം. രാം കിഷന്‍ ജീവനക്കാരിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയാണ് ചെയ്തതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെതിരെ യുവതി പ്രതിഷേധിച്ചപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ജീവനക്കാരി പരാതി നല്‍കുകയും രാം കിഷനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കുകയും ചെയ്തിട്ടുണ്ട്.

Top