ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പദ്ധതി

ഖത്തർ: ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതിയുമായി ഭരണകൂടം. വെള്ളത്തിന്റെയും, വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മൊത്തം ഉപഭോഗം അഞ്ച് ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം.

ഖത്തര്‍ ദേശീയ വിഷന്‍ 2030ന്‍റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതി 2021-22 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. പദ്ധതി പരിചയപ്പെടുത്തല്‍ മുതല്‍ പ്രത്യേക ചോദ്യാവലി നല്‍കിയുള്ള സര്‍വേ വരെ ഉള്‍പ്പെടുന്നതാണ് നാല് ഘട്ടങ്ങള്‍.

എങ്ങനെയാണ് അഞ്ച് ശതമാനം ഉപഭോഗം എല്ലാവരും കുറക്കേണ്ടതെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കും. 2022 ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള നാലാം ഘട്ടത്തില്‍ മൊത്തം പദ്ധതിയുടെ വിലയിരുത്തലും ഫല പ്രഖ്യാപനവും നടത്തും.

Top