കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ 1550 വില്ലേജുകളില്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ പദ്ധതിയായി. നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയ്ക്ക് 807 കോടി രൂപയാണ് ചെലവ്. അത്യാധുനിക ഡ്രോണുകള്‍, ലഡാറുകള്‍ എന്നിവ ഉപയോഗിച്ച് ആണ് സര്‍വേ നടത്തുന്നത്. ഇങ്ങനെ ഒരു വില്ലേജില്‍ അഞ്ചര മാസത്തിനുള്ളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാം.

ഒരു വില്ലേജില്‍ ആദ്യം സര്‍ക്കാര്‍ സ്ഥലങ്ങളില്‍ റീസര്‍വേ പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ റീസര്‍വേ ആയിരിക്കും അന്തിമം. ഡിജിറ്റല്‍ സര്‍വേയില്‍ പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരണത്തിലൂടെ ഭൂ അവകാശ തര്‍ക്കങ്ങളില്‍ തീരുമാനം ആകുമെന്നും റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു.

 

Top