ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി

ഡല്‍ഹി: ലക്ഷ്വദീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ശിപാര്‍ശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് വിമാനത്താവളം.2026 മാര്‍ച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാന്‍ഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ലക്ഷ്യം.പ്രധാനമന്ത്രി ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പോലും ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ്.അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ഇവിടേയ്ക്ക് സര്‍വീസുള്ളത്.2018ല്‍ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Top