പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​രാ​ധനാ​ല​യ​ങ്ങ​ള്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ തുറക്കും: മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എല്ലാ ആരാധനാലയങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. നാലാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മമതയുടെ ഈ തീരുമാനം.

ഇതോടെ ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന ആദ്യ സംസ്ഥാനമായി ബംഗാള്‍ മാറുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും ചടങ്ങുകള്‍ക്ക് 10 പേര്‍ മാത്രമേ പാടുള്ളു എന്ന നിബന്ധനയും വച്ചിട്ടുണ്ട്. അതേസമയം, വലിയ ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍,ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയെല്ലാം തുറക്കും. പക്ഷേ പത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. മത സമ്മേളനങ്ങള്‍ അനുവദിക്കില്ല. ജൂണ്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും- മമത പറഞ്ഞു.

Top