പി.കെ. ശ്രീമതി നല്‍കിയ മാനനഷ്ടക്കേസ്; ബി. ഗോപാലകൃഷ്ണന് അറസ്റ്റ് വാറന്റ്

കണ്ണൂര്‍: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിലാണ് നടപടി.ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബി. ഗോപാലകൃഷ്ണന്‍ ശ്രീമതിയെ വ്യക്തപരമായി അധിപേക്ഷിക്കുകയും അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്.

ചൊവ്വാഴ്ച പി.കെ. ശ്രീമതി നല്‍കിയ മാനനഷ്ടക്കേസില്‍ ബി. ഗോപാലകൃഷ്ണനോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായില്ല. അതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കേസ് വീണ്ടും ഏപ്രില്‍ നാലിന് പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ്‌ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top