‘അടിച്ചു കണ്ണ് പൊട്ടിക്കും’; ലോറി ഡ്രൈവറോട് പികെ ശശി ക്ഷോഭിച്ചതിന് പിന്നിലെ കാരണം ഇതാണ്

PK-SASI

ചെര്‍പ്പുളശ്ശേരി: ടിപ്പര്‍ ലോറി ഡ്രൈവറോടു ക്ഷോഭിക്കുന്ന പി.കെ.ശശി എംഎല്‍എയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് വീഡിയോയ്ക്കാസ്പദമായ സംഭവം ഉണ്ടായത്. ചെര്‍പ്പുളശ്ശേരി മാങ്ങോട്ട് വെച്ച് പി.കെ.ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് ‘അടിച്ചു കണ്ണ് പൊട്ടിക്കു’മെന്ന് പറഞ്ഞ് ക്ഷോഭിക്കുന്നതാണു വിഡിയോ. ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോയാണു വൈറലായത്.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് പ്രകോപനത്തിനു കാരണമെന്നു കരുതുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ ശകാരം കേട്ട ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. തനിക്കാണു തെറ്റു പറ്റിയതെന്നും എംഎല്‍എ ഉപദേശിച്ചതാണെന്നും ഡ്രൈവര്‍ പറഞ്ഞു.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് പ്രകോപനത്തിനു കാരണമെന്നു കരുതുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ ശകാരം കേട്ട ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

Top