പികെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വി എസ് അച്യുതാനന്ദന്‍

vs achudhanathan

തിരുവനന്തപുരം: പികെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് അറിയിച്ചു.

പരാതി നല്‍കിയ തിയതിയും മാധ്യമങ്ങള്‍ പറയുന്ന തിയതിയും ഒത്തുനോക്കേണ്ടതുണ്ടെന്നും സ്ത്രീയാണ് പരാതി നല്‍കിയതെന്നും അതിനാല്‍ വസ്തുതകള്‍ പഠിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വി എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

അതേസമയം തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി പറഞ്ഞു. പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നുമാണ് പി.കെ ശശി പറയുന്നത്.

Top