pk kunjalikutty’s statement

kunjalikutty

കൊച്ചി: ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിച്ചുകൊണ്ടിരിക്കുന്നതിനെതിരെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

ദേശീയ രാഷ്ട്രീയത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ വിശാല ഐക്യം അനിവാര്യമായ സാഹചര്യമാണ്. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചതുപോലെ ഈ സഖ്യത്തില്‍ ഇടതുപക്ഷവും ഉണ്ടാകണം.

എന്നാല്‍ ബിജെപി ശക്തമല്ലാത്ത കേരളത്തില്‍ എല്‍ഡിഎഫും യു.ഡി.എഫും രണ്ട് മുന്നണികളായി നില്ക്കുന്നത് തുടരും. പിണറായി വിജയനെതിരായ ആര്‍എസ്എസ് ഭീഷണി സംസ്‌കാരരഹിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇ അഹമ്മദിന്റെ മരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില് ആര് മത്സരിക്കുമെന്നതില് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതിനാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top