പി.കെ കുഞ്ഞാലിക്കുട്ടി നാളെ എം.പിയായി സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം എം.പി യായി തിരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞായി ഞായറാഴ്ച തന്നെ അദ്ദേഹം ഡല്‍ഹിയില്‍ എത്തി.

രാഷ്ട്രപതി തിരഞ്ഞെടുപ്പോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം തുടങ്ങിയിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനാധിപത്യ-മതേതര നിലപാടുകളുള്ള രാഷ്ട്രീ കക്ഷികള്‍ക്കാണ് ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്. ഈ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യു.പി.എ അധികാരത്തില്‍ വരും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യു.പി.എ നേതൃത്വത്തിന് കീഴില്‍ മുസ്ലീംലീഗ് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ സജീവമായി തുടരണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത് അതനുസരിച്ച് കേരളം കേന്ദ്രീകരിച്ചും പ്രവര്‍ത്തനം തുടരും. ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top