ഉയര്‍ന്ന പോളിങ് യുഡിഎഫ് തരംഗത്തിന്റെ തെളിവാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ് യുഡിഎഫ് തരംഗത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പോളിങ് കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നത് ആശങ്കയുണ്ടാകുന്നുണ്ടെന്നും ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top