pk kunjalikutty on law academy strike

kunjalikutty

തിരുവനന്തപുരം: രാഷ്ട്ട്രീയ പാര്‍ട്ടികള്‍ ലോ അക്കാദമി സമരത്തിന്റെ വിജയത്തില്‍ അവകാശവാദമുന്നയിക്കേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

കെ മുരളീധരന്റെ വരവോടെയാണ് സമരത്തില്‍ വഴിത്തിരിവുണ്ടായതെന്നും ലോ അക്കാദമി ഭൂമി വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ഈ വിഷയം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതാവും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതികരണത്തിന് ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും അഹമ്മദിന്റെ കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമായിരിക്കും നിയമ നടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top