മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന അധികാര ദുര്‍വിനിയോഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ വേട്ടയാടലിന്റെ ഉദാഹരണമാണ് കെ എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷിച്ച് ഒന്നും കണ്ടെത്താനാവാത്ത വിജിലന്‍സ് കേസ് ഇഡിക്ക് കൈമാറിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

Top