pk kunjalikutty-malappuram byelection

മലപ്പുറം: മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് സ്ഥാനാര്‍ത്ഥി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി. ആരോഗ്യകരമായ മത്സരം നടക്കട്ടെ. ദീര്‍ഘനാളായുളള ബന്ധംവെച്ച് കെഎം മാണി പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്നാണ് മുസ്ലീംലീഗിന്റെ വാദം.

ഇടതുസര്‍ക്കാരിന്റെ പത്തുമാസത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്ലീംലീഗിന്റെ ഭൂരിപക്ഷം ഉയരുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയത്. പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

പുതുമുഖമായതിനാല്‍ ജയസാധ്യത കുറവാണെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല. പികെ കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കുമ്പോള്‍ ആത്മവിശ്വാസക്കുറവൊന്നും ഇല്ലെന്നും ഇടതു സ്ഥാനാര്‍ത്ഥി എംബി ഫൈസലും പറഞ്ഞു.

Top