യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top