പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കും; കുഞ്ഞാലിക്കുട്ടി

kunjalikutty

പാലാ: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലെ പ്രശ്‌നം നീളുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കത്തിന് ഇന്നത്തോടെ പരിഹാരം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്നണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ.മാണിയുടെ പ്രസ്താവന പി.ജെ.ജോസഫ് തള്ളിയിരുന്നു. ജോസ്.കെ.മാണി-പി.ജെ ജോസഫ് തര്‍ക്കം മുറുകുന്നതാണ് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളാന്‍ കാരണം. ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കെയാണ് പി.ജെ.ജോസഫ് ജോസ് കെ.മാണിയെ തള്ളി വീണ്ടും രംഗത്തെത്തിയതും.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും, പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം.

Top