ലീഗിന്റെ ഉള്ളില്‍ അമര്‍ഷം പുകയുന്നു, മലപ്പുറത്ത് ഇടത് മുന്നണി അട്ടിമറി വിജയം നേടും: വി.പി സാനു

മലപ്പുറം: മലപ്പുറത്ത് ഇടത് മുന്നണി അട്ടിമറി വിജയം നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇടത് സ്ഥാനാര്‍ത്ഥി വി.പി സാനു.

ലീഗിന്റെ ഉള്ളില്‍ വലിയ രീതിയിലുള്ള അമര്‍ഷം പുകയുന്നുണ്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നത് കുഞ്ഞാലിക്കുട്ടിയ്ക്ക് തിരിച്ചടി ഉണ്ടാക്കുമെന്നും വി.പി സാനു പറഞ്ഞു.

വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടെങ്കില്‍ മലപ്പുറത്ത് ഒരിക്കലും ലീഗ് അപരനെ നിര്‍ത്തില്ലായിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേക്കാള്‍ മുകളിലാണ് മുസ്ലീം ലീഗിന്റെ മേല്‍ ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളുടെ സ്ഥാനം. മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്ക് പോലും വിജയം ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നില്ല, വി.പി സാനു വ്യക്തമാക്കി.

അതേസമയം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണ് ഉള്ളതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Top