ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല,ആവശ്യമാണ്; പി കെ കുഞ്ഞാലിക്കുട്ടി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല, ആവശ്യമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലായിടത്തും സ്വാധീനമുള്ള പാര്‍ട്ടിയാണ് ലീഗ്. എവിടെ വേണമെങ്കിലും മത്സരിക്കാം. ദിവസങ്ങള്‍ക്കകം ഇതില്‍ കാര്യം അറിയാം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ഇന്‍ഡ്യ മുന്നണിയിലെ ചില പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെങ്കിലും ബിജെപിക്ക് എതിരെ തന്നെയാണ് പോരാടുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Top