മുസ്ലീം ലീഗും യുഡിഎഫും നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ പരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സര്‍ക്കാറിന്റെ നിലപാടുകള്‍ക്ക് എതിരെ മുസ്ലീം ലീഗും യുഡിഎഫും നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ പരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ജനാധിപത്യപരമാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. യുഡിഎഫ് സമരങ്ങള്‍ ജനാധിപത്യപരമാണ്. വഖഫ് നിയമ സഭയില്‍ വന്ന വിഷയമാണ് അതിനെ വഴിമാറ്റി വര്‍ഗീയമാറ്റിയിട്ട് കാര്യമില്ല. ലീഗ് ഉയര്‍ത്തുന്നത് ഭരണഘടന വിഷയമാണ്. വിഭാഗീയമല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നിയമം സംബന്ധിച്ചാണ് യുഡിഎഫിന്റെയും മുസ്ലീംലീഗിന്റെയും പ്രക്ഷോഭം. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ വര്‍ഗീയത ഉന്നയിക്കുന്നത് ഇടത് പക്ഷത്തിന്റെ തന്ത്രമാണ്. ഇത് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വഖഫ് സമരത്തില്‍ നിന്നും പിന്തിരിയുന്നതാണ് നല്ലത് എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു. പ്രക്ഷോഭത്തില്‍ നിന്നും മുസ്ലീം ലീഗ് പിന്നോട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

Top