പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് നല്‍കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസമുളളത് കൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് പി.കെ. കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയിലായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് രാജിക്കാര്യം അറിയിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് വീണ്ടും മടങ്ങിയത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി ക്കുട്ടി മല്‍സരിക്കുന്ന കാര്യത്തില്‍ മുസ‌്‌ലിം ലീഗിനുളളില്‍ നേരത്തെ ധാരണയായിട്ടുണ്ട്.നിയമസഭ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങരയിലോ മലപ്പുറത്തോ മല്‍സരിക്കാനാണ് സാധ്യത.

Top