കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നതെന്ന് കെ.സി.വേണുഗോപാല്‍

കൊച്ചി: മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യുഡിഎഫിലും യുപിഎയിലും വ്യക്തക്കുറവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയില്‍ എത്താതിരുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം എംപിമാര്‍ എല്ലാവരും ഉണ്ടായിരുന്നോ? കേരളത്തില്‍നിന്നുള്ള സിപിഐഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലല്ലോ? കെ.സി.വേണുഗോപാല്‍ ചോദിച്ചു.

രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ല. അദ്ദേഹത്തോട് അവരുടെ പാര്‍ട്ടി തന്നെ കാരണം ചോദിച്ചിട്ടുണ്ട്. കാരണം പറയേണ്ടത് അദ്ദേഹമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

യോജിക്കാവുന്ന കക്ഷികളുടെ പിന്തുണയോടെ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇതേ രീതിയില്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാജ്യസഭയില്‍ തീര്‍ച്ചയായും ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യാനാണു തീരുമാനമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Top