കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി കയറെടുക്കണ്ട; പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുവാന്‍ കഴിവുള്ള നേതൃത്വം കേരള കോണ്‍ഗ്രസിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജോസഫ് പാര്‍ട്ടിവിട്ട് വന്നാല്‍ ബാക്കി അപ്പോള്‍ ആലോചിക്കാമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കോടിയേരി കയറെടുക്കാന്‍ നില്‍ക്കേണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി കോടിയേരിയോട് പറഞ്ഞത്.

Top