ഇപി ജയരാജന്റെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്

മലപ്പുറം: ഇപി ജയരാജന്റെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. മുസ്ലീം ലീഗ് യുഡിഎഫില്‍ ശക്തമായി തുടരുമെന്നും ഇതാണ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇപി ജയരാജന്റെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

ലീഗിന്റെ ചരിത്രവും രീതികളും അറിയാത്തതുകൊണ്ടാണ് ഇപി ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗില്‍ ഒരു രീതിയാണുള്ളത്. അത് കാലാകാലങ്ങളായി തുടരുന്നതാണ്. ഏതു സ്ഥാനത്തിരുന്നാലും പാണക്കാട് തങ്ങള്‍മാര്‍ പറയുന്ന അഭിപ്രായത്തിന് വിരുദ്ധമായി നിന്നിട്ടില്ല. ലീഗിന് ഒറ്റ നിലപാടെയുള്ളു ലീഗിന്റെ അവസാന വാക്ക് അതിന്റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. അതിന് വ്യത്യസ്തമായി യാതൊരു അഭിപ്രായവും എനിക്കില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും അതാണ് ലീഗ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുകയെന്ന ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപിജയരാജന്റെ പ്രസ്താവന. ലീഗിലെ ചില നേതാക്കള്‍ എല്‍ഡിഎഫില്‍ വരുമെന്ന സൂചന നല്‍കികൊണ്ടായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന.

Top